Posts

Image
നവ മാധ്യമ കല സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഇന്നത്തെ  മനുഷ്യ സമൂഹങ്ങളുടെ ഉപഭോഗസംസ്കാരത്തിനിടയിൽ  നവ മാധ്യമ കല എന്നൊരവതരണം ഉത്തരാധുനീകലോകത്തിന്റെ പ്രതിഭിംബമായി അവതരിച്ച ഒരു കലാശ്രേണിക്ക് എത്രത്തോളം ഇന്നനുപേക്ഷണീയമാണെന്ന ഒരു ചോദ്യത്തോടെ വേണ്ടിവരും നമുക്കിന്നു   നവമാധ്യമ കലയെ സമീപിക്കാൻ. അതിനു ഒരുപക്ഷെ അത്യന്താപേക്ഷികമായൊരു കാര്യം ആദ്യം തന്നെ  ഭാഷയെ സാമൂഹിക ബോധത്തിലൂന്നിയിരിക്കുന്ന അതിന്റെ ഘടന സ്വഭാവത്തിൽ നിന്നും മോചിപ്പിച്ചെടുക്കുക എന്നതായിരിക്കും. ഭാഷയ്ക്ക് സ്വായത്തമായൊരു ഘടന സ്വഭാവത്തോടെ ഘടന ഭാംഗങ്ങളെ  സ്വാംശീകരിക്കുന്ന നവമാധ്യമ   സൗന്ദര്യബോധത്തെ   തിരിച്ചറിയാൻ ശ്രമിക്കുന്നത് സാമൂഹികബോധത്തിലൂടെയുള്ള നമ്മുടെ അരാജകവാദത്തിനെക്കുറിച്ചുള്ള  തിരിച്ചറിവുപോലെയായിരിക്കും.  വ്യക്തിബോധത്തിലുരുത്തിരിഞ്ഞു വരുന്ന അത്തരം സമൂഹിക അളവുകോലുകളിലൂടെയുള്ളൊരു   മൂല്യനിർണയം  നവമാധ്യമസൗന്ദര്യബോധത്തെ  വെറും  കേവല യാന്ത്രികതകളുടെ സാങ്കേതിക മികവായി അവതരിപ്പിക്കാനിടയാകുകയും അതുകൊണ്ടു തന്...

mapmaking

Image
https://photos.app.goo.gl/UMyNiAoZUqbYRvqi9 Mapmaking workshop at Sadbhavana International school, Kozhikode